പുസ്തകറിവ്യൂ
പ്രണയത്തിന്റെ അളന്നു തീര്‍ക്കാനാവാത്ത കടലാഴങ്ങള്‍.
പ്രസാദ് കൊടിഞ്ഞി.
തന്റെ പ്രതിഭയുടെ ഔന്നത്യത്തില്‍ , 1920-കളിലും 1930-കളിലും വിശ്വസാഹിത്യരംഗത്ത് നക്ഷത്രദീപ്തിയോടെ ജ്വലിച്ചു നിന്ന എഴുത്തുകാരനാണ് സ്‌റ്റെഫാന്‍ സൈ്വഗ്. 1881-ല്‍ ആസ്ത്രിയയില്‍ ജനിച്ച സ്റ്റെഫാന്‍ സൈ്വഗ് നോവലിസ്റ്റും നാടകകൃത്തും ജീവചരിത്രകാരനും പത്രപ്രവര്‍ത്തകനുമായിരുന്നു The Refugee, The Royal Game, Letter from an Unknown Woman, Beware of Pity, The Invisible Collection, The Love of Erika Ward എന്നിവയാണ് സൈ്വഗി


