ഹാര്‍ബര്‍; അബ്ദുറബ്ബ് കോടികള്‍ തട്ടിയെന്ന് ലീഗ് പ്രവര്‍ത്തകര്‍

പരപ്പനങ്ങാടി: ചാപ്പപ്പടിയില്‍ അനുവദിച്ച ഫിഷിങ് ഹാര്‍ബര്‍ സ്ഥലം മാറ്റാന്‍ ഇടയായത് സ്ഥലം എംഎല്‍എ കൂടിയായ വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കോടികള്‍ കൈപ്പറ്റി നടത്തിയ അട്ടിമറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍. . ഇതില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടി ചാപ്പപ്പടിയിലെ 500 ഓളം വരുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരും, അനുഭാവികളും

ലീഗില്‍ നിന്ന് രാജിവെച്ചതായി ലീഗ് പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുസ്ലിംലീഗ് 20 -ാം വാര്‍ഡ് കൗണ്‍സിലര്‍ അരയന്റെ പുരക്കല്‍ സുലൈമാന്‍, പിത്തപ്പേരി അബ്ദുള്‍ നാസര്‍, അഷറഫ് എംഎസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഹാര്‍ബര്‍ വിഷയവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടിയിലെ മുസ്ലിംലീഗില്‍ ഉരുണ്ട് കൂടിയ പ്രതിഷേധങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതായാണ് സൂചന.

എന്നാല്‍ ലീഗ് പ്രവര്‍ത്തകരുടെ ആരോപണത്തോട് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രാജിവെക്കുമെന്നാണ് വിമതരുടെ അവകാശവാദം.

Share news
error: Content is protected !!
Scroll to Top