ബണ്ടിച്ചോര്‍ ശരിക്കും പിടിയിലായി.

ബണ്ടിച്ചോറിനെ തിരിച്ചറിഞ്ഞത് മലയാളി

പുനെ: ഇന്ത്യയിലെ പോലിസ് സേനയെ കബളിപ്പിച്ച ഹൈടെക്ക് മോഷ്ടാവ് ബണ്ടിച്ചോര്‍ പിടിയില്‍. പൂനെയിലെ സമര്‍ത്ഥ്് പോലീസ്‌റ്റേഷന്‍ അതിര്‍ത്ഥിയിലുള്ള സായി എസ്‌കിക്യുട്ടീവ് ലോഡ്ജില്‍ നിന്നാണ് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ 3.30 മണിയോടെ ലോഡ്ജ് മുറിയില്‍ താമസിക്കാനെത്തിയ ബണ്ടിചോര്‍ ദേവീന്ദര്‍സിങിനെ ഹോട്ടലിലെ മലയാളി ജീവനക്കാരന്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നിയാള്‍ സമര്‍ത്ഥ് പോലീസ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിവരമറിയി്ച്ചതിനെ തുടര്‍ന്ന് പൂനെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായരുന്നു.

വിവരമറിഞ്ഞ് പൂനെയിലെത്തിയ കേരളാ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ ബണ്ടിയെ കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top