ഹംസയുടേത് ഏറനാടന്‍ തമാശ : പിണറായി

നെയ്യാറ്റിന്‍കര : വി.എസ് അച്ചുതാനന്ദനെ കുറിച്ച് ശല്ല്യക്കാരനെന്ന സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം ടി. കെ ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നല്ലപോലെ ഏറനാടാന്‍ തമാശ പറയുന്നയാളാണ് ഹംസ എന്നും ഇത്തരം പരാമര്‍ശം നടത്തിയ സാഹചര്യത്തെ കുറിച്ച് അറിയില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് കൊളത്തൂരില്‍ വെച്ചാണ് സിപിഐഎമ്മിന്റെ പൊതു പരിപാടിയല്‍ ‘എടങ്ങേറു’ണ്ടാക്കുന്ന ആളെന്നും ‘കുത്തിതിരിപ്പു’ണ്ടാക്കുന്ന ആളെന്നുമുള്ള പ്രയോഗങ്ങള്‍ വി.എസിന്റെ പേര് പറഞ്ഞ്് ടി.കെ ഹംസ പറഞ്ഞത്.

ടിപി വധക്കേസില്‍ വി എസ്സിനെ പ്രതിചേര്‍ത്താല്‍ ശല്ല്യം തീര്‍ന്നു കിട്ടിയേനെ എന്നാണ് ഹംസയുടെ പ്രതികരണം.

Share news
error: Content is protected !!
Scroll to Top