സൗദിയില്‍ ബലാത്സംഗം ചെയ്ത പാക്കിസ്ഥാനിയുടെ തല വെട്ടി

റിയാദ് :യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പാക്കിസ്ഥാനിയുടെ തല വെട്ടി. സൗദിയിലെ വടക്കു പടിഞ്ഞാറന്‍ നഗരമായ തബൂക്ക്ിലാണ് വെള്ളിയാഴ്ച വിധി നടപ്പലാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പാക്കിസ്ഥാന്‍ സ്വദേശിയായ അംജദ് അലി കോളിനെയാണ്് ശിക്ഷിച്ചത്. യുവതിയുടെ കയ്യില്‍ നിന്ന് പണം മോഷ്ടിച്ച ശേഷം പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കുറ്റത്തിനാണ് ഈയാളെ ശിക്ഷിച്ചത്.
ഇതടക്കം സൗദി അറേബ്യയില്‍ ഈ വര്‍ഷം 33 പേര്‍ക്കാണ് വധശിക്ഷ നടപ്പിലാക്കിയത്. 2012ല്‍ സൗദിയില്‍ 76 പേരുടെ തല വെട്ടിയിരുന്നു.

Share news
error: Content is protected !!
Scroll to Top