കേരളത്തില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ‘പോഷ്’ മദ്യഷാപ്പുകള്‍ വരുന്നു

തിരു: കേരളത്തിലെ ‘വിലകൂടിയ’ മദ്യപാന്‍മാര്‍ക്കൊരു സന്തോഷവാര്‍ത്ത. പൊരിവെയിലത്ത് തലയില്‍ മുണ്ടിട്ട് റിലീസ് ചിത്രത്തിന് തിക്കിതിരക്കുന്ന പോലെ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട.
കേരളത്തിലെ പ്രധാന ചില്ലറ മദ്യവില്‍പനക്കാരായ ബീവറേജ് കോര്‍പ്പറേഷന്‍ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ എലൈറ്റ് ക്ലാസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോട്ടും ആയിരിക്കും ഇത്തരം ഔട്ട്‌ലെറ്റുകള്‍ തുറക്കുക.

നിങ്ങള്‍ക്ക് ഇഷ്ടമുള്ള മദ്യം സ്വയം തിരഞ്ഞെടുക്കാനുള്ള സെല്‍ഫ് സര്‍വ്വീസ് കൗണ്ടറുകളോടു കൂടിയ ഷോറുമുകളായിരിക്കും ഇവ. നിലവിലെ ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ പല വന്‍കിട മാളുകളിലും, സ്വകാര്യ വില്‍പന കേന്ദ്രങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ നിലവിലുണ്ട്.

ഇത്തരം ഷോറുമുകള്‍ വിജയി്ക്കുകയാണെങ്ങില്‍ കേരളത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുമിടയുണ്ട്.

Share news
error: Content is protected !!
Scroll to Top