സ്‌കൂള്‍ കലോത്സവം: മാധ്യമ അവാര്‍ഡ് വിതരണം; ജൂലൈ ഒന്നിന്

മലപ്പുറം: 53-മത് സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാധ്യമ അവാര്‍ഡുകള്‍ ജൂലൈ ഒന്ന് രാവിലെ 11 ന് മലപ്പുറം ടൗണ്‍ ഹാളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാവും. ജില്ലയിലെ എം.എല്‍.എ. മാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ കെ. ബിജു, ഡി.പി.ഐ. എ.ഷാജഹാന്‍, ജില്ലാ പൊലീസ് മേധാവി വി.മഞ്ജു നാഥ്, ജൂറി അംഗങ്ങളായ അക്ബര്‍ കക്കട്ടില്‍, കെ.എ.മുരളീധരന്‍, മണമ്പൂര്‍ രാജന്‍ ബാബു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top