സാമൂതിരിയുടെ നാട്ടില്‍ നഗരത്തെ ഉത്സവലഹരിയിലാറാടിച്ചുകൊണ്ട് 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം അവസാനഘട്ടത്തിലേയ്ക്ക്. നൂറ്റിപ്പതിനഞ്ചര പവന് സ്വര്‍ണക്കപ്പുമായി നഗരം ചുറ്റുന്നത് ആരായിരിക്കും രാവുറങ്ങാത്ത മത്സരത്തിന്റെ അഞ്ചാനാള് പിന്നിടുമ്പോള്‍ പാലക്കാടും ആതിഥേയരായ കോഴിക്കോടും ഇ്ഞ്ചോടിഞ്ച് പോരാട്ടത്തില്‍ തൊട്ടപിന്നിലായി കണ്ണുരും തൃശ്ശൂരും മലപ്പുറവും.
.അപ്പീല്‍ പ്രളയത്തില്‍ മുങ്ങുന്ന മത്സരച്ചൂടിലും കോഴിക്കോടന്‍ കലാസ്വാദകര്‍ക്ക് ഒരു കുറവുമില്ല.1986ല്‍ ഏര്‍പ്പെടുത്തിയ സ്വര്‍ണക്കപ്പ് സ്വന്തം തട്ടകത്തിലെത്തിക്കാന്‍ വീറും വാശിയും കുറയ്ക്കാതെ ഓരോ ജില്ലയും 18 വേദികളിലായി മാറ്റുരയ്ക്കുകയാണ്.്
റോളിങ് ട്രോഫിയും മൊമെന്റോയും ട്രോഫികമ്മറ്റി ഓഫീസില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വര്‍ണക്കപ്പ് ട്രഷറിയിലെ ലോക്കറില്‍ വിശ്രമത്തിലാണ്, കലോത്സവഫലപ്രഖ്യാപനത്തിനു ശേഷം ഏതാനും മണിക്കൂറുകള്‍ മാത്രം പുറത്തെത്താനുള്ള അവസരവും കാത്ത്.



