പുത്തനത്താണിയില്‍ വന്‍ തീപിടുത്തം :തീയണക്കാനുള്ള ശ്രമം തുടരുന്നു

fire puthenathaniകോട്ടക്കല്‍ :പുത്തനത്താണിയില്‍ വന്‍തീപിടുത്തം. ദേശീയപാതക്കരികില്‍ സ്ഥിതി ചെയ്യുന്ന ഫര്‍ണിച്ചര്‍ക്കടയാണ്‌ തീപിടിച്ചിരിക്കുന്നത്‌.സൈലോ ഫര്‍ണിച്ചര്‍ മാര്‍ട്ട്‌ കടയുടെ മൂന്നാംനിലയിലാണ്‌ ആദ്യം തീ കണ്ടത്‌ ഇന്ന്‌ വൈകീട്ട്‌ ആറര മണിയോടെയാണ്‌ തീപിടുത്തമുണ്ടായിരിക്കുന്നത്‌. തീഗോളങ്ങള്‍ ആളിപടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനും ദുര്‍ഘടമായി തീ ഇ്‌പ്പോഴും നിയന്ത്രണാതീതമാണ്‌. ആളപായമുണ്ടായിട്ടില്ല.

നാട്ടുകാരാണ്‌ ആദ്യം തീ കണ്ടത്‌. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ്‌ കടയിലെ ജീവനക്കാരെ പുറത്തെത്തിച്ചത്‌. തൊട്ടടുത്ത ജ്വല്ലറിക്കും ടയര്‍കമ്പനിക്കുംഫര്‍ണിച്ചര്‍ കടയുടെ ഗോഢൗണിനും തീ പടര്‍ന്ന്‌ പിടിച്ചു.ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു. പോലീസ്‌ എത്താന്‍ വൈകിയതില്‍ നാട്ടുകര്‍ പ്രതിഷേധച്ചതോടെ സംഭവസ്ഥലത്ത്‌ പോലീസും നാട്ടുകാരും തമ്മില്‍  സംഘര്‍ഷമുണ്ടായി

കോട്ടക്കലിനും വളാഞ്ചേരിക്കുമിടയില്‍ ദേശീയപാതയിലെ ഗതാഗതം പൂര്‍ണ്ണമായും സ്‌തംഭിച്ചരിക്കുകയാണ്‌. തിരൂരില്‍ നിന്നും മലപ്പുറത്തുനിന്നും പൊന്നാനിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ്‌ യുണിറ്റികള്‍ തീ അണയക്കാന്‍ ശ്രമിച്ചികൊണ്ടിരിക്കുകയാണ്‌. ഇതിനൈട വെള്ളം കഴിഞ്ഞത്‌ രക്ഷാപ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കി. ഹൈവേയിലെ ഗതാഗതം മൂന്നു മണിക്കൂറിലധികാമായി സ്‌തംഭിച്ചിരിക്കുകയാണ്‌

Share news
error: Content is protected !!
Scroll to Top