സ്വയം ശവമായി ഒരു സമരം

ചേളാരി : മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്ഥമായൊരു സമരം. സ്വയം മൃതദേഹമായി പ്രതീകാത്മക ഒറ്റയാള്‍ സമരം നടത്തിയത് വനമിത്ര അവാര്‍ഡ് ജേതാവായ അരീകോട് വടക്കുമുറി സ്വദേശിയായ മീമ്പറ്റ കുഞ്ഞാനാണ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് കുഞ്ഞാന്‍ ഈ സമരത്തിന് തയ്യാറായി ഐഒസിയുടെ പടിക്കലെത്തിയത്. താടികൂട്ടികെട്ടി, മൂക്കില്‍ പഞ്ഞിവച്ച് വെള്ള പുതച്ച് സ്വയമൊരു ശവമായാണ് ഇയാള്‍ സമരം തുടങ്ങിയത്. ഇതോടെ ഇത് ഗൗരവമായ ഒരു സമരമാണെന്ന് തിരിച്ചറിഞ്ഞ് ജനം തടിച്ച് കൂടുകയായിരുന്നു.
പിന്നീട് മലപ്പുറം കളക്ടര്‍ മോഹന്‍ദാസ് നേരിട്ട് കുഞ്ഞാനുമായി ചര്‍ച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top