സ്‌കൂള്‍ ബസ്സ് മറിഞ്ഞ് 23 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


ചെമ്മാടി : നാഷ്ണല്‍ ഹൈവേയില്‍ സ്‌കൂള്‍ ബസ്സ് മറിഞ്ഞ് 23 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വെളിമുക്ക് ക്രസന്റ് ഹയര്‍സെക്കസെക്കന്ററി സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ഇന്ന് വൈകീട്ട് 4.15 മണിയോടെയാണ് അപകടമുണ്ടായത്.

ക്ലാസ് കഴിഞ്ഞ് വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ്സിന്റെ പിന്‍ചക്രത്തിന്റെ ടയറു പൊട്ടി ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top