Section

malabari-logo-mobile

ശിവകാശി പടക്കശാലയില്‍ തീപിടുത്തം ; മരണം 54

HIGHLIGHTS : ശിവകാശി: പടക്ക നിര്‍മാണകേന്ദ്രമായ ശിവകാശിയിലുണ്ടായ

ശിവകാശി: പടക്ക നിര്‍മാണകേന്ദ്രമായ ശിവകാശിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ മരണം 54 ആയി. ശിവകാശി പട്ടണത്തിന് 10 കിമി അകലെ സദാനന്ദപുരത്തെ ഓംശക്തി ഫാക്ടറിയിലാണ് അപകടം നടന്നത്. പകല്‍ 12.20 നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവകാശി, സാത്തൂര്‍, വിരുദുനഗര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ പത്തുപേരുടെ നില അതീവഗുരുതരമാണ്.

പലര്‍ക്കും 80 ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ വരും ദിവസങ്ങളില്‍ മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്.

sameeksha-malabarinews

320 തൊഴിലാളികളാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. സള്‍ഫറും വെടിയുപ്പും അലുമിനിയം പൗഡറും സൂക്ഷിച്ച ഗോഡൗണിലായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്. ഉച്ചവെയിലിന്റെ ചൂടില്‍ സള്‍ഫര്‍ തനിയെ ചൂടുപിടിച്ച് കത്തിയതാണ് സ്‌ഫോടനത്തിനിടയാക്കിയത്. സ്‌ഫോടന ശബ്ദം കേട്ട് അത് കാണാന്‍ എത്തിയ തൊട്ടടുത്തുള്ള ക്രഷര്‍ ഫാക്ടറിയിലെ മതിലില്‍ നിന്നവരാണ് മരിച്ചവരിലേറെയും. കൂടാതെ ഫാക്ടറി പരിസരത്ത് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ചെന്നവരും ദുരന്തത്തിനിരയായി.

സദാനന്ദപുരം കവലയുടെ ഒന്നര കിലോമീറ്റര്‍ അകലെ വിജനമായ സ്ഥലത്തുള്ള കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഓംശക്തിഫാക്ടറി. അതുകൊണ്ടുതന്നെ സംഭവസ്ഥലത്തെത്താന്‍ പോലീസിനും അഗ്നിശമനയും ഏറെ ബുദ്ധിമുട്ടി.

തമിഴ്‌നാട്ടില്‍ ദീപാവലി ആഘോഷം പ്രമാണിച്ച് പടക്കത്തിന് കൂടുതല്‍ ആവശ്യക്കാരുള്ളതിനാല്‍ ഇവിടെ തൊഴിലാളികള്‍ രാപകല്‍ പണിയെടുക്കുകയായിരുന്നു.

സ്‌ഫോടനം നടന്നയുടനെ തന്നെ കുറേ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാവുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!