സുരേഷേട്ടന്‍ തന്റെ വഴികാട്ടി: ശാലുമേനോന്‍

കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് തന്റെ സുഹൃത്തും വഴികാട്ടിയുമാണെന്ന് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ശാലു മേനോന്റെ മൊഴി. തന്റെ നൃത്ത വിദ്യാലയത്തിന് കൊടിക്കുന്നേല്‍ സുരേഷ് കേന്ദ്രമന്ത്രി, എംപിയെന്നീ നിലകളില്‍ നിരവധി സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ശാലു പോലീസിന് മൊഴി നല്‍കി.

തന്നെ സെന്‍സര്‍ബോര്‍ഡ് അംഗമാക്കുന്നതിലും മന്ത്രി സഹായി്‌ച്ചെന്നും. ഈ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്നെ താനത് കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ശാലു പോലീസിനോട് പറഞ്ഞു.
എന്നാല്‍ ഈ വെളിപ്പെടുത്തലുകളെ കുറിച്ചോ ശാലുവിന്റെ സ്വത്തിനെ കുറിച്ചോ, പണമിടപാടുകളെ കുറിച്ചോ കുടുതല്‍ അന്വേഷണം നടത്താതെ അന്വേഷണറിപ്പോര്‍ട്ട് അവസാനിപ്പിച്ച് കോടതിയില്‍ നല്‍കിയിരക്കുകയാണ് പോലീസിപ്പോള്‍.

 

Share news
error: Content is protected !!
Scroll to Top