സിറിയ വീണ്ടും കരുതിക്കളം; 30 കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ കൊല്ലപ്പെട്ടു.

ദമാസ്‌കസ് : സിറിയയില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു . കഴിഞ്ഞ ദിവസം ഹൗള നഗരത്തിലുണ്ടായ സൈനീകാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം പേര്‍ ദാരുണമായി കൊല്ലപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് ഉടന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിറിയന്‍ നാഷണല്‍ കൗണ്‍സില്‍ രംഗത്തെത്തി.

സിറിയന്‍ സൈന്യം നടത്തിയിരിക്കുന്നത് അന്താരാഷ്ട്ര നിയലംഘനമായെ കാണാന്‍ കഴിയുകയൊള്ളുവെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. എന്നാല്‍ സിറിയയിലുണ്ടായിരിക്കുന്ന ഈ സംഭവത്തിനു പിറകില്‍ തീവ്രവാദികലളാണെന്നാണ് സൈന്യം നല്‍കിയിരിക്കുന്ന വിശദീകരണം.

Share news
error: Content is protected !!
Scroll to Top