എംഎം മണിയുടെ വെളിപ്പെടുത്തല്‍ : തുടരന്വേഷണം നടത്താന്‍ നിയമോപദേശം

ഇടുക്കി : സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് തുടരന്വേഷണം നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിയമോപദേശം നല്‍കി .

ഇടുക്കി ജില്ലയില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെകുറിച്ച് അന്വേഷിണം ആരംഭിച്ചു. ഇതിനായി കേസ് രേഖകള്‍ ഹൈകോടതിയില്‍ നിന്ന് ശേഖരിക്കാന്‍ തുടങ്ങി .
മണിയുടെ പ്രകോപന പരമായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മണിയെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ജേക്കബ്് പുന്നൂസ് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു.

തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും ,താന്‍ പറഞ്ഞതിനെതിരെ യുഡിഎഫ് നിയമ നടപടി സ്വീകരിക്കുകയാണെങ്കില്‍ നേരിടാന്‍ തയ്യാറാണെന്നും മണി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top