Section

malabari-logo-mobile

ഐ പി എല്‍ ഫൈനല്‍; വാതു വെപ്പിന്റെ നിഴലില്‍ ??

HIGHLIGHTS : ഐ പി എല്‍ മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ ലീഗിനാകെ

ഐ പി എല്‍ മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴാനിരിക്കെ ലീഗിനാകെ വാതു വെപ്പിന്റെ കരിനിഴല്‍ വീണു കഴിഞ്ഞു എന്നാണു ആരാധകരില്‍ നിന്നും മനസ്സിലാവുന്നത്. ടൂര്‍ണമെന്റില്‍ നന്നായി കളിച്ചു കൊണ്ടിരുന്ന ഡല്‍ഹി ടീമിന്റെ തുടര്‍ച്ചയായ രണ്ടു തോല്‍വികളിലാണു ആരാധകരുടെ സംശയങ്ങളും! ലീഗിലെ ആദ്യ സെമിഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ ജയ സാധ്യത നില നില്‍ക്കെ, ക്യാപ്റ്റന്‍ സെവാഗ് നടത്തിയ ബാറ്റിംഗ് ഓര്‍ഡറിലെ  മാറ്റങ്ങള്‍ ചര്‍ച്ചാവിഷയമായിരുന്നു. റാവു ഔട്ട്‌ ആയിപ്പോവുമ്പോള്‍ വെറും 42 മതിയായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍. വമ്പനടിക്കാരായ റോസ്‌ ടൈലരും ഇര്‍ഫാന്‍ പത്താനും ഇറങ്ങാനിരിക്കെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഡല്‍ഹിയുടെ ജൂനിയര്‍ താരമായ പവന്‍ നെഗിയെ ബാറ്റിങ്ങിനിറക്കി. പിന്നീടാവട്ടെ രണ്ടാമത്തെ അവസരത്തില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത മോര്‍കെലിനെ പുറത്തിരുത്തി ആരാധകരെ പറ്റിച്ചു! അനാവശ്യ സമയത്ത് ക്യാപ്റ്റന്‍ ഒരോവര്‍ എറിഞ്ഞും എതിര്‍ടീമിനെ ‘സഹായിച്ചു’!. അതിനൊക്കെ പുറമേ ബാറ്റിങ്ങില്‍ സ്വയം താഴേക്കിറങ്ങി! ‘എല്ലാം ചെന്നൈക്ക് വേണ്ടി മാത്രം’ എന്ന് പറയുന്ന പോലെ!!! ഇങ്ങിനെ ലീഗിലെ അധികം മാച്ചുകളും സംശയിക്കേണ്ടിയിരിക്കുന്നു. ബെറ്റിംഗ് മാര്‍കെറ്റില്‍ എന്നും ഫോമിലുള്ള ടീമിനാവുമല്ലോ പിന്തുണക്കാര്‍ ഏറെ. ഡെക്കാന്‍ ചര്‍ജെഴ്സിനു മുന്നില്‍ തകര്‍പ്പന്‍ ഫോമിലുണ്ടായിരുന്ന ബാംഗ്ലൂര്‍ തോറ്റു കൊടുത്തു എന്ന് തന്നെ വേണം പറയാന്‍. എന്തൊക്കെയായാലും കാണികള്‍ക്ക് വിരുന്നു തന്നെ,  കള്ളപ്പത്തിന്റെയും, ലഹരിയുടെയും കൂടെ പെണ്ണ് കേസ് കൂടി ആയപ്പോള്‍ ഐ പി എല്‍ ഭാവി എന്താണെന്ന് പറയുക അസാധ്യം!

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!