Section

malabari-logo-mobile

മണിയുടെ പ്രസ്താവന തെറ്റ് ; പിണറായി

HIGHLIGHTS : തിരു : സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ

തിരു : സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ പ്രസംഗ ശൈലിയും പറഞ്ഞകാര്യങ്ങളും തെറ്റായിപ്പോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.പാര്‍ട്ടി നിലപാടില്‍ നിന്നുള്ള വ്യതിയാനമാണിതെന്നും ഇക്കാര്യത്തില്‍ മണിതന്നെ ചില വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
പാര്‍ട്ടിയെ ശത്രുക്കള്‍ വളഞ്ഞിട്ട് കൊത്തികീറീന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ സഖാക്കള്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയാല്‍ ശത്രുകള്‍ വലിയതോതില്‍ ഉപയോഗിക്കും മെന്നും അദേഹം പറഞ്ഞു. വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് നേരത്തെ സഖാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആനിര്‍ദേശം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കൊലപാതകത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്താനാകുമെന്ന് കരുതുന്നില്ലെന്നും അക്രമത്തെ പാര്‍ട്ടി നേരിട്ടത് ജനങ്ങളെ അണിനിരത്തിയാണെന്നും അദേഹം പറഞ്ഞു.

sameeksha-malabarinews

സമരമുഖത്തുനിന്നും പാര്‍ട്ടി ഒരിക്കലും ഒളിച്ചോടിയിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!