വാഷിങ്ടണ്‍: സിറിയ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കിയാല്‍ സൈനിക നടപടി മാറ്റി വെക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. സിറിയയിലെ സൈനിക നടപടിക്കെതിരെ പ്രതിപക്ഷ സെനറ്റര്‍മാരില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒബാമ കടുത്ത എതിര്‍പ്പാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
സെനറ്റില്‍ സൈനിക നടപടിക്ക് അംഗീകാരം തേടി നടക്കുന്ന വോട്ടെടുപ്പില്‍ ഒബാമക്ക് 50 ല്‍ താഴെ വോട്ടുകളെ ലഭിക്കുകയൊള്ളൂ എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സൈനിക നടപടി ഒഴിവാക്കാന്‍ റഷ്യ അനുരഞ്ജന ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. രാസായുധ ശേഖരം അന്താരാഷ്ട്ര നിയന്ത്രണത്തിലേക്ക് മാറ്റാനും പിന്നീട് നശിപ്പിക്കാനും റഷ്യ സിറിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.




