സി.എച്ച് സെന്ററിന്റെ നോമ്പുതുറ

മലപ്പുറം: മലപ്പുറം സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് ആസ്പത്രിയിലെ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കുമായി നോമ്പുതുറ അത്താഴ വിതരണം ആരംഭിച്ചു. നോമ്പുതുറക്കാവശ്യമായ മുഴുവന്‍ വിഭവങ്ങളും അത്താഴവുമടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ വിതരണോത്ഘാടനം സി.എച്ച് സെന്റര്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

സെക്രട്ടറി പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. നൂറോളം കിറ്റുകളാണ് ഒരോ ദിവസവും വിതരണം ചെയ്യുന്നത്. വര്‍ക്കിംഗ് സെക്രട്ടറി കൊന്നോല യൂസുഫ്, റഹീസ് കളപ്പാടന്‍, വി. മുസ്്തഫ, കെ.എന്‍ ഹമീദ് മാസ്റ്റര്‍, പി.കെ അസ്്‌ലു, പി.കെ ബാവ, മന്നയില്‍ അബൂബക്കര്‍, ഹാരിസ് ആമിയന്‍, സി.പി ഷാജി, എം.പി മുഹമ്മദ്, അഷ്‌റഫ് പാറച്ചോടന്‍, എന്‍.കെ അബ്ദുല്‍ മജീദ്, ഫെബിന്‍ കളപ്പാടന്‍, കെ.കെ ഹക്കീം, കപ്പൂര്‍ ശമീര്‍, ഷാഫി കാടേങ്ങല്‍, സാലിഹ് മാടമ്പി, വാളന്‍ ഷമീര്‍, ശിഹാബ് ആമിയന്‍, റഹ്്മത്തുള്ള ഇളമ്പിലക്കാട്ട് നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top