Section

malabari-logo-mobile

അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് മാറ്റാന്‍ കുത്തിയിരുപ്പ് സമരം

HIGHLIGHTS : തിരൂരങ്ങാടി:

തിരൂരങ്ങാടി: അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് മാറ്റാത്തതില്‍ പ്രതിഷധിച്ച് നാട്ടുകാര്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കെ എസ് ഇ ബി ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തി. കൊടിഞ്ഞി പയ്യോളിയിലെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റാത്തതിനെതിരെയാണ് നന്നമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ സാലിഹ് നെച്ചിക്കാട്ടിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തിരൂരങ്ങാടി കെ എസ് ഇ ബി ഓഫിസില്‍ സമരം നടത്തിയത്.
പയ്യോളിയിലെ പത്തോളം വൈദ്യുതി പോസ്റ്റുകള്‍ അപകടാവസ്ഥയിലാണ്. ചെറുപ്പാറ- പയ്യോളി റോഡിലും, പാലാ പാര്‍ക്ക് പയ്യോളി റോഡിലുമുള്ള പോസ്റ്റുകളാണ് അപകടാവസ്ഥയിലുള്ളത്. പലതും കോണ്‍ക്രീറ്റ് അടര്‍ന്നു പോയി കമ്പികള്‍ ദ്രവിച്ചിട്ടുണ്ട്. ചില പോസ്റ്റുകള്‍ സ്റ്റേ ലൈനിന്റെ ബലത്തിലാണ് നില്‍ക്കുന്നത്. ഇത് സംബന്ധിച്ച് കെ എസ് ഇ ബിയില്‍ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. പോസ്റ്റില്ലെന്നായിരുന്നു അന്നു മറുപടി. കഴിഞ്ഞ കാറ്റിലും മഴയിലും മുന്ന് പോസ്റ്റുകള്‍ മുറിഞ്ഞു വീണു. അതു മാറ്റുകയും ചെയ്തു. ബാക്കിയുള്ളവ ഇപ്പോഴും അതേ അവസ്ഥയിലാണ്.  ഈ പോസ്റ്റുകള്‍ മാറ്റാന്‍ അനുമതിയായിട്ടുണ്ടെങ്കിലും കരാറുകാര്‍ ഇല്ലെന്നാണ് കെ എസ് ഇ ബി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ ലൈനിലുള്ള എല്ലാവരില്‍ നിന്നും തുക പിരിച്ചു നല്‍കിയാല്‍ പോസ്റ്റ് മാറ്റിത്തരാമെന്നാണ് കരാറുകാരന്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് പയ്യോളി ജനകീയ ഐക്യ വേദി പ്രവര്‍ത്തകര്‍ ഉച്ചക്ക് 12 മണിയോടെ ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. തുടര്‍ന്ന് തിരൂരങ്ങാടി എസ് ഐ എ സുനിലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. എസ് ഐ യുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ടാഴ്ച്ചക്കകം പോസ്റ്റുകള്‍ മാറ്റാമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
സമരത്തിന് അണ്ടിയന്‍ നാസര്‍, ഇല്ലിക്കല്‍ അക്ബര്‍, കെ ഫക്രുദ്ധീന്‍, യൂനുസ് പയ്യോളി, ഷമീര്‍ കാരാംകുണ്ടില്‍, ആസിഫ് കോതേരി, സിദ്ധീഖ് ടി സി, ബഷീര്‍ കാടംകുന്ന് നേതൃത്വം നല്‍കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!