സാമ്പത്തിക വളാര്‍ച്ചാനിരക്ക്‌ പത്ത്‌ വര്‍ഷത്തെ താഴ്‌ന്ന നിരക്കില്‍

ദില്ലി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാനിരക്ക്‌ പത്തു വര്‍ഷത്തിലെ താഴ്‌ന്ന നിരക്കില്‍. 2012- 2013 ല്‍ ഇന്ത്യയുടെ സാമ്പത്തിക വര്‍ളച്ച 5 ശതമാനം മാത്രമാണ്‌. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 6.2 ശതമാനമായിരുന്നു വളര്‍ച്ച.

ഈ വര്‍ഷം 5.7 ശതമാനം വളര്‍ച്ചയാണ്‌ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്‌. 5.5 ശതമാനം വളര്‍ച്ച റിസര്‍വ്‌ ബാങ്കും പ്രതീക്ഷിച്ചിരുന്നു.

വളര്‍ച്ചാ നിരക്ക്‌ കുറഞ്ഞെന്ന വാര്‍ത്ത ആഭ്യന്തര ഓഹരി വിപണിയും നഷ്ടത്തിലാക്കി. അതെസമയം സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ നിക്കതും പ്രയോഗത്തില്‍ വരുത്താന്‍ കഴിയാത്തതാണ്‌ വളര്‍ച്ചാ നിരക്ക്‌ ഇടിയാന്‍ കാരണമായതെന്നാണ്‌ വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top