തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ സരിതാ എസ് നായരെയും ബിജു രാധാകൃഷ്ണനെയും കോടതിയില്‍ ഹാജരാക്കി. ഇരുവരും തങ്ങള്‍ക്ക് അഭിഭാഷകരെ കാണണമെന്ന് കോടതിയില്‍ ആവശ്യപെട്ടു. ഇതേ തുടര്‍ന്ന് അഭിഭാഷകനെ കാണാന്‍ കോടതി രണ്ടു പേര്‍ക്കും അനുമതി നല്കി. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. തന്റെ എല്ലാ കേസിലും അഭിഭാഷകന് ഫെനി ബാലകൃഷ്ണന് തന്നെയായിരിക്കുമെന്നും സരിത കോടതിയെ അറിയിച്ചു.
പ്രതികളെ കോടതിക്കുള്ളിലേക്ക് കയറാന്‍ സമ്മതിക്കാത്തതില്‍ പോലീസിനെയും കോടതി ശകാരിച്ചു. കോടതിക്ക് ഈ കേസ് മാത്രമല്ല പരിഗണിക്കാനുള്ളതെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ തവണ
കേസ് പരിഗണിച്ചപ്പോള്‍ സരിതയെ ഹാജരാക്കത്തതിനെ തുടര്‍ന്ന് കോടതി പത്തനംതിട്ട ജയില്‍ സൂപ്രണ്ടിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.




