ഷംസീര്‍ എംഎല്‍എക്ക് മൂന്നുമാസം തടവ്

shamseerകണ്ണൂര്‍: പോലീസിനെ തല്ലുമെന്നു പ്രസംഗിച്ച കേസില്‍ എ എന്‍ ഷംസീറിന് മൂന്നുമാസം തടവ്. എസ് എഫ് ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ 2012 ല്‍ നടത്തിയ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെ പോലീസിനെതിരെ പ്രസംഗിച്ചുവെന്ന കേസിലാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ഷംസീറിനെ മൂന്നുമാസം തടവിനു ശിക്ഷിച്ചത്. കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രശാന്ത്, റിഗേഷ്, ഷിബിന്‍രാജ് എന്നിവരെ 20 ദിവസം തടവിനു ശിക്ഷിച്ചു. ഷംസീറിന് കോടതി ജാമ്യം അനുവദിച്ചു.

Share news
error: Content is protected !!
Scroll to Top