ശ്വേതമേനോന്റെ പ്രസവരംഗം ചിത്രീകരിച്ചു എന്ന കാരണത്താല്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച ബ്ലസിയുടെ കളിമണ്ണ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനാരംഭിക്കുന്നു.
കളിമണ്ണില്‍ ഇനി ചിത്രീകരിക്കാനിരിക്കുന്നത് ശ്വേതയുടെ പ്രസവത്തിന് മുമ്പുള്ള ഭാഗങ്ങളാണ്. ഇതിനുവേണ്ടി ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് ശ്വേത. ഇതിനായ് ശ്വേത കണ്ടെത്തിയിരിക്കുന്ന വഴി ഭക്ഷണ ക്രമവും യോഗാപരിശീലനവുമാണെത്രെ.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന കളിമണ്ണ് ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





