വേങ്ങരയില്‍ കള്ളനോട്ട് പിടികൂടി.

വേങ്ങര: ആറായിരം രൂപയുടെ കള്ളനോട്ട് വേങ്ങരയില്‍ നിന്നും പിടികൂടി. ഊരകം സ്വദേശിയായ യുവാവില്‍ നിന്ന് 1000 രൂപയുടെ മൂന്നു നോട്ടുകളും വേങ്ങരയിലെ ഒരു വീട്ടില്‍ നിന്ന് മൂവായിരം രൂപയുടെ കള്ളനോട്ടുകളുമാണ് പോലീസ് പിടികൂടിയത്.

വീട്ടുകാര്‍ക്ക് ബാങ്കില്‍ നിന്നാണ് നോട്ടുകള്‍ കിട്ടിയതെന്നും യുവാവിന് കച്ചവടം നടത്തിയതിലൂടെയുമാണ് നോട്ടുകള്‍ കൈയില്‍ എത്തിയതെന്നാണ് ഇരുകൂട്ടരും പോലീസില്‍ മൊഴി നല്‍കിയത്.

വേങ്ങര എസ്‌ഐ ഹിദായത്തുള്ള മാമ്പ്രയുടെ നേതൃത്വത്തിലാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top