Section

malabari-logo-mobile

ഹെഡ്‌ലിക്ക് 35 വര്‍ഷം തടവ്

HIGHLIGHTS : ഷിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി(52) ന് യുഎസ് കോടതി 35 വര്‍ഷത്തെ തടവുളിക്ഷ വിധിച്ചു.

ഷിക്കാഗോ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരില്‍ ഒരാളയ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി(52) ന് യുഎസ് കോടതി 35 വര്‍ഷത്തെ തടവുളിക്ഷ വിധിച്ചു. ഹെഡിലി അന്വേഷണവുമായി സഹരിച്ചതിനാലാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കിയത്. ലക്ഷ്‌കര്‍ ഇ തൊയ്ബയെ മുംബൈ ഭീകരാക്രമണത്തില്‍ സാഹായിച്ചതുള്‍പ്പെടെയുള്ള 12 കുറ്റങ്ങള്‍ക്ക്ാണ് ശിക്ഷ.

ഹെഡ്‌ലിയുടെ കൂട്ടാളി തഹാവൂര്‍ ഹുസൈന്‍ റാണയ്ക്ക് കഴിഞ്ഞാഴ്ച യുഎസ് കോടതി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

sameeksha-malabarinews

യുഎസ് കസ്റ്റഡിയിലുള്ള പാകിസ്താന്‍ വംശജനായ അമേരിക്കന്‍ പൗരനായ ഹെഡ്‌ലിക്കും മറ്റ് എട്ടുപേര്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ഫെബ്രുവരിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2008 ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങളും വിവരങ്ങളും അവയുടെ വീഡിയോ ദൃശ്യങ്ങളും ഭീകരര്‍ക്ക് കൈമാറിയത് ഹെഡ്‌ലിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!