മലപ്പുറം: ബിഎസ്എന്‍എല്‍ പുതുതായി ആവിഷ്‌കരിച്ച എഫ്ടിടിഎച്ച് (ഫൈബര്‍ ടു ദ ഹോം ) പദ്ധതിക്ക് തുടക്കമയി. ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴി അതിവേഗം ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പു വരുത്തുന്നതാണ് പദ്ധതി. സെക്കന്‍ഡില്‍ 100 എംബിയാണ് എഫ്ടിടിഎച്ചിന്റെ വേഗം. ഇന്റര്‍നെറ്റ് ഉപയോഗത്തിനൊപ്പം ടെലഫോണ്‍ സൗകര്യവും ഇതുവഴി ലഭ്യമാകും. തിരൂരിലും മഞ്ചേരിയിലും സ്ഥാപിച്ച പ്രതേ്യക മെഷീനുകള്‍ ഉപയോഗിച്ചാണ് കണക്ഷനുകള്‍ നല്‍കുക. 950 മുതല്‍ 17,000 രൂപ വരെ വിവിധ പ്ലാനുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന മര്‍ച്ചന്റ്‌സ് പ്ലാനും പ്രാവര്‍ത്തികമായി. വ്യാപാരികളെ പ്രതേ്യക ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി 24 മണിക്കൂറും പരിധികളില്ലാതെ വിളിക്കാന്‍ അവസരമൊരുക്കുന്നതാണ് മര്‍ച്ചന്റ്‌സ് പ്ലാന്‍. 199, 149, 99 എന്നീ മാസ വാടകകളുള്ള കണക്ഷനുകളാണ് ഇതിനായി നല്‍കുന്നത്. 280 രൂപ പ്രതിമാസ വാടകയുള്ള പ്ലാനില്‍ സൗജന്യ വിളികള്‍ക്കൊപ്പം 2 ജിബി ഡാറ്റാ ഉപയോഗവും സൗജന്യമായി ലഭിക്കും.
ബിസ്എന്‍എല്‍ മലപ്പുറം ജനറല്‍ മാനേജരുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ മലപ്പുറം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ എ എസ് സുകുമാരന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഇ പി ശ്രീകുമാര്‍, എന്‍ കെ ജോയ് എന്നിവര്‍ സംസാരിച്ചു. ആര്‍ വരദരാജന്‍ സ്വാഗതവും ടി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.





