വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ താലിബാന്‍ ആക്രമണം

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ തഖാര്‍ പ്രവിശ്യയിലെ ബീബി ഹാജി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ 120 വിദ്യര്‍ത്ഥിനികള്‍ക്ക് വിഷബാധയേറ്റു. ക്ലാസ് മുറികളില്‍ വിഷ വാതകം സ്‌പ്രേ ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കുട്ടികള്‍ക്ക് തലകറക്കവും, ചര്‍ദ്ധിയും ബോധക്ഷയവും ഉണ്ടായി. ഉടനെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

30 കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഏപ്രില്‍ മാസത്തില്‍ ഇതേ വിദ്യാലയത്തില്‍ കുടിക്കാനുള്ള വെള്ളത്തില്‍ വിഷം കലര്‍ത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top