വിദ്യാബാലന്‍ വിവാഹിതയായി

പ്രശസ്ത ബോളിവുഡ്താരം വിദ്യാബാലന്‍ വിവാഹിതയായി. ഇന്നു പുലര്‍ച്ചെ 4.45 ന് ബാന്ദ്രയിലെ ഗ്രീന്‍ മൈല്‍ ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകള്‍. പഞ്ചാബി- തമിഴ് രീതികള്‍ സമന്വയിപ്പിച്ചായിരുന്നു ചടങ്ങുകള്‍ നടന്ന്. ഒരു മിക്കൂര്‍ നീണ്ടുനിന്ന ചടങ്ങുകള്‍ തീര്‍ത്തും സ്വകാര്യമായിരുന്നു. വിദ്യയും സിദ്ധാര്‍ഥും പരമ്പരാഗത വേഷമണിഞ്ഞാണ് വിവാഹത്തിനെത്തിയത്.

കാഞ്ചീപുരം സാരി ബംഗാളി രീതിയിലുടുത്ത് പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞാണ് വിദ്യഎത്തിയത്.

അടുത്ത കുടുംബാഗങ്ങള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകളില്‍ വിദ്യയുടെ പിതാവ് പി ആര്‍ ബാലന്‍, അമ്മ സരസ്വതി സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top