വാനരന്‍മാര്‍ക്ക് വീട്ടില്‍ തന്നെ ഭക്ഷണമൊരുങ്ങുന്നു

മലപ്പുറം:വാനരന്‍മാര്‍ക്ക് വനമേഖലയില്‍ തന്നെ ഭക്ഷണ സൗകര്യമൊരുക്കാന്‍ സംവിധാനമൊരുങ്ങുന്നു. വനമമേഖലാ ജാഗ്രതാ സമിതിയുടെ യോഗത്തിലാണ് ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്.

ഞാവ്, പ്ലാവ്, മാവ്, തുടങ്ങിയ ഫലവൃക്ഷണങ്ങള്‍ വനമേഖലയില്‍ നട്ടുപിടിപ്പിക്കാന്‍ സാമൂഹിക വനവത്കരണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. വനമേഖലയില്‍ തന്നെ ഭക്ഷണം ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വാനരന്‍മാര്‍ ആദിവാസി മേഖലകളിലേക്കും മറ്റ് ജനപദങ്ങളിലേക്കും അതിക്രമിച്ച് കടക്കില്ലെന്ന് ജില്ലാ കലക്റ്റര്‍ അഭിപ്രായപ്പെട്ടു.

ഇതിനായി വനം വകുപ്പിന്റെ നേഴ്‌സറികളില്‍ ഫലവൃക്ഷങ്ങളുടെ തൈകള്‍ വളര്‍ത്തിയെടുത്ത് മഴക്കാലത്ത് നടുന്നതിന് തീരുമാനിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് തൈകള്‍ നടുക.

 

Share news
error: Content is protected !!
Scroll to Top