അമീര്‍ഖാന്‍ സ്ത്രീ വേഷത്തില്‍ വീണ്ടും

ബോളിവുഡ് താരം അമീര്‍ഖാന്‍ വീണ്ടും സ്ത്രീ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ പ്രേക്ഷകര്‍ക്ക് എന്നും പുതുമകള്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്ന അമീര്‍ ഇത്തവണ എത്തുന്നത് ഒരു പരസ്യ ചിത്രത്തിലെ സുന്ദരിയായാണ്.

1995 ല്‍ പുറത്തുറങ്ങിയ ഭാസി എന്ന ചിത്രത്തിനുവേണ്ടി ഒരു കാബ്‌റേ നര്‍ത്തകിയുടെ വേഷത്തിലെത്തി തന്റെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അമീറിന്റെ പുതിയ സ്ത്രീ വേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയും, ആകാംക്ഷയോടെയുമാണ് ഉറ്റുനോക്കുന്നത്.

സ്ത്രീ വേഷത്തില്‍ ടിവി പരസ്യത്തില്‍ ഇതിനു മുമ്പും അമീര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഈ സ്ത്രീ വേഷം ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതെന്നാണ് അണിയറ സംസാരം. അഞ്ചു മണിക്കൂര്‍ സമയമാണ് എടുത്തത് ഇത്തവണ അമീര്‍ സുന്ദരിയായത്.

 

 

Share news
error: Content is protected !!
Scroll to Top