വള്ളിക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന് : ആനങ്ങാടി രവിമംഗലം ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകീട്ട് 6.30ന്‌ രണ്ട് ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്. ഇതില്‍ ചെട്ടിപ്പടി സ്വദേശികളായ കെപി മുഹമ്മദ് ഷാഫി (23), തെക്കകത്ത് ഹസ്സന്‍ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജി ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ പരപ്പനങ്ങാടി സ്വദേശികളായ മറ്റു രണ്ടു പേരെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

Share news
error: Content is protected !!
Scroll to Top