ലാവ്‌ലിന്‍ കേസ്; പിണറായി നേരിട്ട് ഹാജരാകണം: സിബിഐ കോടതി.

തിരു: ലാവ്‌ലിന്‍ കേസില്‍ പിണറായി നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി. അടുത്ത ജൂലായ് 10 ന് ഹാജരാകണമെന്നാണ് തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ്.

കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കേസിലെ ആറു പ്രതികള്‍ ഹാജരായിരുന്നു. ഈ കേസിലെ ഏഴാം പ്രതിയാണ് പിണറായി വിജയന്‍. ഈ കേസിലെ പ്രതിയായ ലാവ്‌ലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡനും ഇന്ന് ഹാജരായില്ല.

നേരത്തെ എസ്. എന്‍. സി ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയതായുള്ള തെളിവില്ലെന്ന് സിബിഐ, കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top