റോഡ് നന്നാക്കാന്‍ ചക്രസ്തംഭനം

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ- ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) തിരൂരങ്ങാടി പഞ്ചായത്ത് കമ്മറ്റി ആഭിമുഖ്യത്തില്‍ ചക്ര സ്തംഭന സമരം നടത്തി. യൂണിയന്‍ ഏരിയാ സെക്രട്ടറി കെ ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൊടിഞ്ഞി റോഡ് ജങ്ഷനില്‍ നടന്ന സമരത്തില്‍ കെ രാമദാസ്, സിപി നൗഫല്‍, എംപി ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. ഹബീബ് പെരുമ്പള്ളി അധ്യക്ഷനായി. സഹീര്‍ മച്ചിങ്ങല്‍ സ്വാഗതവും കെ ടി അസീസ് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top