Section

malabari-logo-mobile

റോഡില്‍ മാലിന്യം തള്ളി ; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

HIGHLIGHTS : തിരൂര്‍:

തിരൂര്‍: നഗരസഭാ അഴുക്കുചാല്‍ നവീകരണത്തിനിടെ മാലിന്യം റോഡരുകില്‍ തള്ളിയത് പ്രതിഷേധത്തിനിടയാക്കി. മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തിരൂര്‍ കിഴക്കേ അങ്ങാടിയിലെ അഴുക്കുചാലിലെ മാലിന്യമാണ് ശുചീകരണ തൊഴിലാളികള്‍ റോഡരുകില്‍ തള്ളിയത്.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായി. ഇതേ തുടര്‍ന്ന് വ്യാപാരികളും നാട്ടുകാരും യാത്രക്കാരും പ്രതിഷേധവുമായി രംഗത്തെത്തുകയും ഓവര്‍ ബ്രിഡ്ജിന് സമീപം റോഡ് ഉപരോധിക്കുകയും ചെയ്തു. ഇത് നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനിടയാക്കി. തുടര്‍ന്ന് നഗര സഭാ കൗണ്‍സിലര്‍ വി പി ലക്ഷ്മണന്‍ സ്ഥലത്തെത്തി നഗരസഭാ ചെയര്‍ പേഴ്‌സണെ വിളിച്ചു വരുത്തുകയും തുടര്‍ന്ന് മാലിന്യം ഉടന്‍ നീക്കം ചെയ്യുമെന്ന ഉറപ്പില്‍ ഉപരോധ സമരം അവസാനിപ്പിക്കുകയും ചെയ്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!