രാഹുല്‍ കോണ്‍ഗ്രസിനെ നയിക്കും

ജയ്പൂര്‍ :കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വൈസ്പ്രസിഡന്റായി രാഹുല്‍ഗാന്ധിയെ ഔദ്യേഗികമായി തെരഞ്ഞെത്തു. ജയ്പ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിന് ശേഷം ചേര്‍ന്ന പ്രവര്‍ത്തന സമിതിയോഗമാണ് രാഹുല്‍ഗാന്ധിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

എ കെ ആന്റണിയാണ് രാഹുലിന്റെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ചുമതലയേറ്റെടുക്കാന്‍ രഹുല്‍ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.

രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസിലെ രണ്ടാമനെന്നും 2014 ലെ തെരഞ്ഞെടുപ്പില്‍ അദേഹമായിരിക്കും കോണ്‍ഗ്രസിനെ നയിക്കുകയെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ഗാന്ധി നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ്.

Share news
error: Content is protected !!
Scroll to Top