Section

malabari-logo-mobile

മലപ്പുറത്തുകാര്‍ അഭിമാനത്തോടെ കോട്ടക്കുന്നിറങ്ങുന്നു.

HIGHLIGHTS : മലപ്പുറം: അഞ്ച് രാപ്പകലുകളില്‍് മലപ്പുറത്ത് പെയ്തിറങ്ങിയ കലാവിരുന്നിന് ഇന്ന് സമാപനം.

മലപ്പുറം: അഞ്ച് രാപ്പകലുകളില്‍് മലപ്പുറത്ത് പെയ്തിറങ്ങിയ കലാവിരുന്നിന് ഇന്ന് സമാപനം. ജനകീയ പങ്കാളിത്തത്തിന് പുതുചരിതമെഴുതി ഈ മഹോത്സവം. മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരു ‘തക്കാരം’ നടത്തിയ മലപ്പുറത്തുകാര്‍ക്ക് ചാരിതാര്‍ത്ഥ്യത്തോടെ, അഭിമാനത്തോടെ ഇന്ന് കോട്ടകുന്നിന്റെ പടിയിറങ്ങാം. അടുത്തവര്‍ഷം. അയല്‍ജില്ലയായ പാലക്കാടിന്റെ കോട്ടയില്‍ കലോത്സവത്തിന്റെ കൊടിക്കൂറ ഉയരുന്നതുവരെ മലപ്പുറം കലോത്സവത്തിന്റെ നല്ല ഓര്‍മകള്‍ അയവിറക്കാം.
മലപ്പുറത്തുകാര്‍ക്ക് അത്ര പരിചിതമല്ലാത്ത മാര്‍ഗം കളിയും കാവ്യകേളിയും പൂരക്കളിയും പരിചമുട്ടുകളിയുമെല്ലാം അവര്‍ മനസുതുറന്ന്് ആസ്വദിച്ചു. കോട്ടക്കുന്നിലെ സാംസ്‌ക്കാരിക സന്ധ്യകളുടെ ജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായി. ഒപ്പനയും ഭരതനാട്യവും കാണാന്‍ മലപ്പുറത്തെ പെണ്ണുങ്ങള്‍ കലോത്സവ നഗരിയിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി.

ആളില്ലാത്ത സദസ് എന്നത് മലപ്പുറത്തിന്റെ ചിത്രത്തിലില്ലായിരുന്നു. ഓഫ്‌സ്റ്റേജ് ഇനങ്ങളായ രചനാ മത്സരങ്ങള്‍ നടക്കുന്നിടത്തുപോലും മലപ്പുറത്തുകാരെത്തി സൗഖ്യമന്വേഷിച്ചു.

sameeksha-malabarinews

ആതിഥേയ മര്യാദയ്ക്ക് പേരുകേട്ട ഒരു ജനത കലോത്സവത്തെ നെഞ്ചേറ്റി വന്‍ വിജയമാക്കി മാറ്റിയപ്പോള്‍ മറ്റു ജില്ലകളില്‍ നിന്നെത്തിയവര്‍ക്കും നല്ലതുമാത്രമേ പറയാനൊള്ളു. കലോത്സവ വിജയത്തിനായ് സ്വയം സന്നദ്ധമായ് രാപകല്‍ പണിയെടുത്ത വ്യക്തികളും സംഘടനകളും വിദ്യാര്‍ത്ഥികളും അധ്യാപകരും മാതൃകയായി. സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ സ്റ്റുഡന്റ് പോലീസ് അച്ചടക്കത്തിന്റെയും സേവനത്തിന്റെയും പുത്തന്‍മാതൃക തന്നെ സൃഷ്ടിച്ചു. ഇവരുടെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമായി. റെഡ്‌ക്രോസും എന്‍സിസി കേഡറ്റ്‌സും സ്‌കൗട്ടും തണല്‍കൂട്ടവും ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ എവിടയും കൈതാങ്ങാവാന്‍ നമ്മുടെ പുതലമുറയ്ക്കാവുമെന്നതിന്റെ തെളിവുകൂടെയായി.

ക്രമസമാധാനത്തിന്റെ കാര്യത്തില്‍ കേരളാപോലീസും എംഎസ്പിയും കാണിച്ച ജാഗ്രത കലോത്സവത്തിനെത്തുവര്‍ക്ക് മികച്ച സുരക്ഷിതത്വ ബോധം നല്‍കി. സ്വന്തം വീട്ടുകാര്യം പോലെ സംഘടനയുടെ അതിര്‍വരമ്പുകളില്ലാതെ ജില്ലയിലെ അധ്യാപക സമൂഹം കാര്യങ്ങളേറ്റെടുത്തതോടെ മേളയുടെ നടത്തിപ്പും ഗംഭീരമായ്.

ഒഴുവുസമയത്ത് മലപ്പുറത്തിന്റെ തനത് രുചിയറിയാനെത്ത്ിയവര്‍ക്ക് മിതമായ നിരക്കില്‍ മികച്ച ഭക്ഷണം നല്‍കാന്‍ ആതിഥേയര്‍ മടിച്ചില്ല. മലപ്പുറത്തിന്റെ സ്വന്തം ബീഫും ബോട്ടിയും പൂളയും മീന്‍ മൊളുട്ടതും മുതല്‍ അല്‍ഫാമയും മന്തിച്ചോറുമൊരുക്കി അവര്‍ അതിഥികളുടെ മനസും വയറും നിറച്ചു.

അഭിമാനത്തോടെ മലപ്പുറത്തുകാരനായ, പരപ്പനങ്ങാടിക്കാരനായ വിദ്യഭ്യാസമന്ത്രി പറഞ്ഞത് ‘കലോത്സവത്തിന്റെ മലപ്പുറം മോഡലിന് കെടിയിറങ്ങുകയാണ്’.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!