പടക്കശാലയ്ക്ക് തീപിടിച്ച് പത്തനാപുരത്ത് 3 പേര്‍ മരിച്ചു

കൊല്ലം: പത്തനാപുരത്ത് പടക്കശാലയ്ക്ക് തീ പിടിച്ച് മൂന്നുപേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമായ് തുടരുന്നു. മാലൂര്‍ സ്വദേശി പ്രസന്നന്റെ ഉടമസ്ഥതയിലുള്ള പടക്ക നിര്‍മാണ ശാലയ്ക്കാണ് തീപിടിച്ചത്. പ്രസന്നന്റെ മകന്‍ ആദര്‍ശ്, പൊടിയന്‍ എന്നിവര്‍ മരിച്ചു. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. അപകടം നടക്കുമ്പോള്‍ ഏഴുപേരാണ് പടക്ക നിര്‍മാണ ശാലയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാവിലെ 9.30 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. തീപിടുത്തത്തില്‍ പടക്കശാല പൂര്‍ണമായ് കത്തി നശിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top