മൊബൈലില്‍ രാത്രി സല്ലാപം നടത്തുന്നവര്‍ ജാഗ്രതൈ! ലിസ്റ്റുണ്ട് പോലീസിന്റെ കയ്യില്‍

കോട്ടയം: മൊബൈല്‍ ഫോണില്‍ രാവേറെ സല്ലപിക്കുന്നവര്‍ ശ്രദ്ധിക്കുക. കോട്ടയത്തിനടുത്ത് കണമലയുലുണ്ടായ സംഭവം എവിടെയും നടക്കാം

കഴിഞ്ഞദിവസം കണമല ഭാഗത്തുണ്ടായ ഒരു ബാങ്ക് കവര്‍ച്ച ശ്രമത്തെ കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഈ് മേഖലയിലെ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഫോണ്‍വിളികളഉടെ ലിസ്റ്റ് പരിശോധന നടത്തിയ പോലീസുകാര്‍ മൊബൈല്‍ സല്ലാപക്കാരുടെ ലിസ്റ്റും കാള്‍സമയവും കണ്ട് ഞെട്ടിപ്പോയത്രെ
അര്‍ദ്ധരാത്രിസമയത്ത് പ്രായഭേദമന്യെ സമൂഹത്തിന്റെ എല്ലാതുറയിലും പെട്ട നിരവധി പേരാണ് മണിക്കൂറികളോളം മൊബൈലി്ല്‍ സല്ലപിക്കുന്നതായി പോലീസ് കണ്ടെത്തിയത് പുറത്തറിഞ്ഞാല്‍ കൂടുംബബന്ധം തകരുന്ന രീതിയിലുള്ള ചൂടന്‍സംസാരങ്ങള്‍ നടത്തുന്നവരും ഏറെയായിരുന്നു. ഭാര്യയോ ഭര്‍ത്താവോ ഉറങ്ങിക്കഴിയുമ്പോള്‍ ഫോണ്‍ വിളിക്കുന്നവരും ഭര്‍ത്താവ് സ്ഥലത്തില്ലാത്തപ്പോള്‍ ഫോണ്‍ ചെയ്യുന്നവരും ലിസ്റ്റിലുണ്ട്.

ഏതായാലും കവര്‍ച്ചാശ്രമം നടന്ന സമയത്തെ ഈ ഭാഗത്തെ ടവറിലൂടെയുള്ള വിളികളില്‍ നിന്ന് കേസിന്റെ തുമ്പുണ്ടാക്കാമെന്ന് കരുതിയ പോലീസ് അത് ലഭിക്കാതെ വന്നതോടെ ഈ ലിസ്റ്റില്‍ പെട്ടവരെ നേരിട്ട് ചോദ്യം ചെയ്യേണ്ടിവന്നിരിക്കുകയാണ്.
ഇതോടെ പല പകല്‍മാന്യന്‍മാരും പോലീസിന്റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചരിക്കുകയാണ്. ഇനി തങ്ങള്‍ ജീവിതത്തില്‍ പ്രണയിക്കുകയില്ലെന്ന ് പോലീസിന് ഉറപ്പുനല്‍കിയവരും ഈ കൂട്ടത്തിലുണ്ട്.

 

Share news
error: Content is protected !!
Scroll to Top