മൈലാഞ്ചിയിട്ട മൂന്ന് വയസ്സുകാരിയുടെ ഇരുകൈകളും പൊള്ളി.

തിരൂരങ്ങാടി: മയിലാഞ്ചിയിട്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരിയുടെ ഇരുകൈകളും പൊള്ളി. വെന്നിയൂര്‍ കൊടി മരം മങ്കട അബ്ദുറഹിമാന്റെ മകള്‍ നേഹയുടെ കൈകളാണ് പൊള്ളി വീര്‍ത്തത്. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരുന്നാളിനോടനുബന്ധിച്ച് എടരിക്കോട്ട് നിന്നാണ് ട്യൂബ് മൈലാഞ്ചി വാങ്ങിയത്. ബുധനാഴ്ച വൈകിട്ട് കൈയ്യില്‍ ഇട്ട മൈലാഞ്ചി വ്യാഴാഴ്ച രാവിലെ നോക്കിയപ്പോഴാണ് പൊള്ളിയ നിലയില്‍ കണ്ടത്. ഈ കൈ കൊണ്ട് തൊട്ട ശരീര ഭാഗങ്ങളും പൊള്ളിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top