മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പ്‌; എസ്‌എന്‍ഡിപിയുടെ വസ്‌തുവകകള്‍ ജപിതി ചെയ്യാന്‍ നടപടി തുടങ്ങി

vellappally-natesanകൊല്ലം: എസ്‌എന്‍ഡിപിയുടെ വസ്‌തുവകകള്‍ ജപ്‌തിചെയ്യാനുള്ള നടപടികളുമായി പിന്നോക്ക വികസന കോര്‍പ്പറേഷന്‍. ജപ്‌തി നടപടികള്‍ നിര്‍ത്തിവെക്കണമെന്ന എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപേക്ഷ കമ്മീഷന്‍ തള്ളി.

മൈക്രോ ഫിനാന്‍സിന്റെ പേരില്‍ 5 കോടി രൂപ വായ്‌പ എടുത്ത്‌ തിരിച്ചടക്കാത്തതിന്റെ പേരിലാണ്‌ നടപടി. 12 ശതമാനം പലിശയും പിഴപ്പലിശയും സഹിതം 6 കോടി ഏഴ്‌ ലക്ഷം രൂപയാണ്‌ എസ്‌എന്‍ഡിപി തിരിച്ചടക്കേണ്ടത്‌.

രണ്ടുമാസം മുമ്പാണ്‌ ജപ്‌തി നടപടിയുമായി മുന്നോട്ട്‌ പോകാന്‍ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ തീരുമാനിച്ചത്‌. ജപ്‌തി നടപടികള്‍ ആരംഭിക്കാന്‍ റവന്യു റിക്കവറി വകുപ്പിന്‌ കമ്മീഷന്‍ കത്ത്‌ നല്‍കി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top