മെഡിക്കല്‍ കോളേജ് പരിസരത്ത് ഹോട്ടലുകളില്‍ ഊണിന് വില കുറക്കും

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്തെ ഹോട്ടലുകളില്‍ ഊണിന്റെ വിലവര്‍ദ്ധന പിന്‍വലിച്ചു. സാധാരണ ഊണിന്റെ വില 30 രൂപയായി നിജപെടുത്താനാണ് കലക്ടറുടെ നിര്‍ദ്ദേശം.

ഊണിന് 35, 34,32, എന്നിങ്ങനെ തോന്നിയ വിലയാണ് ഹോട്ടലുകളില്‍ ഈടാക്കിയിരുന്നത്. വില വര്‍ദ്ധനക്കെതിരെ ഡിവൈഎഫ് ഐ ഉള്‍പെടെയുള്ള യുവജന സംഘടനകളും ഉപഭോക്തൃ സംഘടനകളും സമരരംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം യോഗം ചേര്‍ന്നത്.

സ്‌പെഷ്യല്‍ ഊണിന് നിലവിലുള്ള വില തന്നെ തുടരാനും ധാരണയായി. വില കൂട്ടുകയാണെങ്കില്‍ ജില്ലാ ഭരണ കൂടത്തിന്റെ അനുമതി വാങ്ങണമെന്ന് ഉപഭോക്തൃ സംഘടനകള്‍ ആവശ്യപെട്ടു.

യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതലയുള്ള പികെ രാജ് കെ പി ബാബു ടികെ അസീസ്, കെ കെ മനോഹരന്‍, എംബി കൃഷ്ണ കുറുപ്പ്, കെ മരക്കാര്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top