മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാന്‍ ജര്‍മ്മന്‍ മേയറെത്തി.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കാണാന്‍ ജര്‍മ്മന്‍ മേയറായ ബോണ്ട് ഗ്യൂന്തറെത്തി. ജര്‍മ്മനിയില്‍ വെച്ച് നടക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്ന് ഒരു മാത്തുകുട്ടി എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് മേയര്‍ ഭാര്യക്കൊപ്പമെത്തിയത്.

മേയര്‍ മമ്മൂട്ടിയുമായുള്ള കൂടികാഴചയുടെ ഓര്‍മ്മയ്ക്കായി ഉപഹാരം സമ്മാനിച്ചാണ് മടങ്ങിയത്. മമ്മൂട്ടിയും മേയറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

കടല്‍ കടന്നൊരു മാത്തുകുട്ടി എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ നെടുമുടിവേണു, സിദ്ദീഖ്, സുരേഷ് കൃഷ്ണ, പ്രേം പ്രകാശ്, കോട്ടയം നസീര്‍ തുടങ്ങിയ വന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

 

ഫോട്ടോ കടപ്പാട്:the times of india

Share news
error: Content is protected !!
Scroll to Top