മുഖമൂടിയാക്രമണത്തിനെതിരെ കരിമ്പിലില്‍ ഹര്‍ത്താല്‍

കക്കാട്:  മണല്‍ മാഫിയയുടെ മുഖമൂടിയാക്രമണത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ കരിമ്പില്‍ ഹര്‍ത്താലാചരിച്ചു. വൈകീട്ട് നാലു മണി മുതലായിരുന്നു ഹര്‍ത്താല്‍ . തുടര്‍ന്ന് പ്രതിഷേധപ്രകടനം നടത്തിയ ജനകീയ കമ്മിറ്റി പ്രവര്‍്ത്തകര്‍ കരുമ്പിലെ അനധികൃത കടവുകളില്‍ റെയ്ഡ് നടത്തി മണല്‍ പിടിച്ചെടുത്തു പോലീസിനെ ഏല്‍പ്പിച്ചു. മണല്‍ മാഫിയ ഈ കടവുകളില്‍ നിരവധി തോണികള്‍ മുക്കിയിട്ടിരിക്കുകയാണ്.

വ്യഴാഴ്ച രാത്രി  കെ.പി അബ്ദുള്‍ അസീസിനാണ് അജ്ഞാത മുഖമൂടിധാരികളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇരുമ്പുവടികൊണ്ട് പുറത്ത് അടിയേറ്റ ഇയാളെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

രാത്രി പത്ത് മണിയോടെ കട അടച്ചു വരികയായിരുന്ന ഇയാളെ ബൈക്കിലെത്തിയ സംഘം പിറകില്‍ നിന്ന്

ക്രമിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top