ഇന്ന് മുതല്‍ എറണാകുളം തൃശൂര്‍ മെമു ഓടിത്തുടങ്ങും.

 

തൃശ്ശൂര്‍: ഹ്രസ്വദൂര യാത്രക്കാര്‍ക്ക് അനുഗ്രഹമായി എറണാകുളം തൃശൂര്‍ മെമു ശനിയാഴ്ച മുതല്‍ ഓടിതുടങ്ങും. ഇന്ന് ഉച്ചയ്ക്ക് 2.30 മണിക്ക് എറണാകുളം ജംങ്ഷന്‍ റെയ്ല്‍വേ സ്‌റ്റേഷനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി കെ വി തോമസ് തശൂരിലേക്കുള്ള ആദ്യ മെമുവിന് ഫഌഗ് ഓഫ് ചെയ്യും.

ആദ്യ യാത്രയില്‍ ജനപ്രതിനിധികളും റെയില്‍വേയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മെമുവിലുണ്ടാകും.

ചൊവ്വയാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും മെമു സര്‍വീസ് നടത്തും. തൃശൂരില്‍ നിന്ന് 10.50 ന് തിരിക്കുന്ന വണ്ടി ഉച്ചയ്ക്ക് 12.55 ന് എറണാകുളത്തെത്തും. തിരികെ 2.30 പുറപ്പെട്ട് വൈകീട്ട് 4.50 ഓടെ തൃശൂരിലെത്തും.

Share news
error: Content is protected !!
Scroll to Top