മുക്ത പുതിയ ലുക്കില്‍; പ്രേക്ഷകര്‍ ഞെട്ടി

മലളാസിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മാലയാളികളുടെ മനസില്‍ സ്ഥാനം നേടിയ നടിയാണ് മുക്ത. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലൂടെ 25 ലേറെ ചിത്രങ്ങളില്‍ അഭിനിയിച്ചെങ്കിലും പറയത്തക്ക നേട്ടമൊന്നും അവര്‍ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല.


എന്നാല്‍ മുക്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന റൂം നമ്പര്‍ 9 ബി, ജിഞ്ചര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് അവര്‍. ഈ സിനിമകള്‍ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടുകളിലെ ചിത്രങ്ങളാണ് അവരുടെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 10 കിലോയോളം ശരീര ഭാരം കുറച്ച് വളരെ വ്യത്യസ്തമായ ലുക്കിലാണ് മുക്ത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുക്തയുടെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

അച്ഛനുറങ്ങാത്ത വീട് എന്ന മലയാള ചിത്രത്തിനു ശേഷം ഒരു ശക്തമായ കഥാപാത്രം മുക്തക്ക് ലഭിക്കാതിരുന്നത് അവരുടെ അഭിനയ ജീവിതത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍ മുക്തയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ അവരുടെ കരിയറിനെ മാറ്റി മറിക്കുമെന്നാണ് മോളിവുഡിലെ സംസാരം.

 

Share news
error: Content is protected !!
Scroll to Top