Section

malabari-logo-mobile

രൂപയുടെ മൂല്യം ഉയര്‍ന്നു; ഓഹരി വിപണിയില്‍ ഉണര്‍വ്

HIGHLIGHTS : മുംബൈ : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മാറിയത് ഇന്ത്യന്‍ ഓഹരി വിപണിയെയും രൂപയെയും തുണച്ചു.

മുംബൈ : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ മാറിയത് ഇന്ത്യന്‍ ഓഹരി വിപണിയെയും രൂപയെയും തുണച്ചു. മികച്ച മുന്നേറ്റത്തോടെയാണ് ഓഹരി വിപണി ഇന്ന് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 464 പോയിന്റ് ഉയര്‍ന്ന് 19,000 ത്തിന് മുകളിലെത്തി. നിഫ്റ്റി 50 ശതമാനം ഉയര്‍ന്ന് 5,573 എന്ന നിലയിലെത്തി. 161 പോയിന്റ് ഉയര്‍ച്ചയാണ് നിഫ്റ്റിയില്‍ ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 65.54 ഉയര്‍ന്നു. ഇന്നലെ 67.06 ആയിരുന്ന രൂപയുടെ മൂല്യം 1 രൂപ 52 പൈസയുടെ ഉയര്‍ച്ചയാണ് ഇന്ന് രേഖപെടുത്തിയിരിക്കുന്നത്.

രൂപയുടെ മൂല്യത്തിന് വിദേശ നാണയ വിപണിയില്‍ വീണ്ടും ഉലച്ചില്‍ ഉണ്ടായപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ചതാണ് രൂപക്ക് തുണയായത്. കൂടാതെ ഇന്ത്യന്‍ കമ്പനികളും വ്യക്തികളും വിദേശത്ത് നിക്ഷേപിക്കാവുന്ന തുകക്കുള്ള നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് അയവ് വരുത്തിയതും വിപണിക്ക് കരുത്ത് നല്‍കി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!