മുംബൈ ‘ചൂടന്‍’ പാര്‍ട്ടി: IPL താരങ്ങള്‍ പോസറ്റീവ്.

മുംബൈ : ജൂഹുവിലെ ‘ചൂടന്‍’ പാര്‍ട്ടിയില്‍ പങ്കെടുത്ത് പിടിയിലായ IPL താരങ്ങളുടെ വൈദ്യ പരിശോധന പുറത്തുവന്നു ടെസ്റ്റില്‍ ഇന്ത്യന്‍ താരം രാഹുല്‍ ശര്‍മയും ദക്ഷിണാഫ്രിക്കന്‍ താരം വയാന പര്‍നേലിയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

ഈ പാര്‍ട്ടിയില്‍ പങ്കെടുത്ത 44 പേരില്‍ 42 പേരും മയക്കുമുന്ന് ഉപയോഗിചിരുന്നതായി കണ്ടെത്തിയെന്ന് മുംബൈ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ വിശ്വാസ് നാഗ്രേപാട്ടീല്‍ അറിയിച്ചു.

പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും മദ്യത്തിന് പുറമേ കഞ്ചാവാണ് ഉപയോഗിച്ചരുന്നതെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. ചില്‍ വിലയേറിയതും മാരകവുമായ കൊക്കേയ്‌നാണ് ഉപയോഗിച്ചിരുന്നത്.

ഈ പാര്‍ട്ടിയില്‍ IPL താരങ്ങള്‍ക്ക് പുറമെ സെലിബ്രേറ്റികളായ ബോളീവുഡ് നടി അപൂര്‍വ്വ അഗ്നിഹോത്രി, പ്രശസ്ത മോഡല്‍ അംഗദ ബേദി, ഫാഷന്‍ ഡിസൈനര്‍ റോക്കി എന്നിവരും പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞമാസമാണ് ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്ന പേരില്‍ മദ്യവും മയക്കുമരുന്നും യഥേഷ്ഠം വിളമ്പുന്ന ജൂഹുവിലെ ഒരു റസ്റ്റോറന്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 44 ഓളം യുവതി യുവാക്കളെ അറസ്റ്റ് ചെയ്തത്. ഈ പാര്‍ട്ടിയുടെ മറവില്‍ പെണ്‍വാണിഭവും നടത്തുന്നുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top