Section

malabari-logo-mobile

റമസാന്‍: പട്ടിണിയുടെ സുഗന്ധം: പ്രാര്‍ത്ഥനയുടെ വസന്തം

HIGHLIGHTS : വിശുദ്ധ റംസാന്‍ വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന്റെ വസന്തകാലം. പട്ടിണിയുടെ രുചിയറിഞ്ഞ് ദൈവസാമിപ്യത്തിന്റെ വഴിയറിയുന്ന മാസം

വിശുദ്ധ റംസാന്‍ വിശ്വാസികള്‍ക്ക് ആത്മസംസ്‌കരണത്തിന്റെ വസന്തകാലം. പട്ടിണിയുടെ രുചിയറിഞ്ഞ് ദൈവസാമിപ്യത്തിന്റെ വഴിയറിയുന്ന മാസം. ലോകത്തെ പട്ടിണിസമൂഹത്തിന്റെ വ്യഥ അറിയാനും ദേഹേഛകളോട് മത്സരിച്ച് വിജയിക്കാനും റംസാനിലെ വ്രതം വിശ്യാസികളെ പ്രേരിപ്പിക്കുന്നു.

‘സൗം’ എന്നാണ് നോമ്പ് എന്ന മലയാള പദത്തിന്റെ അറബി ഭാഷാന്തരം. സൗം എന്നാല്‍ കരിയിച്ചുകളയുക എന്നാണ് കൃത്യമായ അര്‍ത്ഥം. എത്തിനെയാണ് കരിയിച്ചുകളയേണ്ടത്? മനസിന്റെ മാലിന്യങ്ങളെ… സമസൃഷ്ടികളുടെ പട്ടിണിയറിയാത്ത മുതലാളിത്ത മനോഗതത്തെ.

sameeksha-malabarinews

നോമ്പ് ശരീരത്തേക്കാളേറെ മനസിനെയാണ് പിടിച്ച് നിര്‍ത്തുന്നതും പിടിച്ചുലയ്ക്കുന്നതും. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ അന്ന പാനീയങ്ങള്‍ വെടിയുക, ഭാര്യാ സംസര്‍ഗം ഒഴിവാക്കുക, അനാവശ്യ സംസാരങ്ങള്‍ അരുത്, അശ്ലീലകരവും അനാശാസ്യപരവും മായ മതനിഷേധപ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍കുക, പരദൂഷണങ്ങളെയും ഏഷണിയേയും ജീവിതതത്ിന്റെ പടിക്ക് പുറത്തുനിര്‍ത്തുക എന്നീകാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത പാലിച്ചാല്‍ മാത്രമേ ഈ ആരാധന സ്വീകരിക്കപ്പെടുകയുള്ളു.

റംസാന്റെ ഏറ്റവും വലിയ സവിശേഷത വേദഗ്രന്ഥങ്ങളുടെ പൂര്‍ത്തീകരണമായ വിശുദ്ധ ഖുര്‍ ആന്‍ അവതരിച്ചത് വിശുദ്ധ റംസാന്‍ മാസത്തിലാണ് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്നതടക്കമുള്ള പ്രാകൃത അറേബ്യയുടെ സാംസ്‌കാരിക ശൂന്യമായ സാമൂഹ്യ ചുറ്റുപാടില്‍ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് വളര്‍ന്ന മുഹമ്മദ് ഇതെല്ലാംകണ്ട് സഹ്യതയുടെ സകല ശീലങ്ങളും മറികടന്നപ്പോള്‍ അസ്വസ്ഥമായ മനസിന് അല്‍പം ശാന്തത നല്‍കി ഹിറാഗുഹയില്‍ ഏകാന്തചിത്തനായി ഇരിക്കുക പതിവാക്കി. ഇിടെ വച്ച് ദൈവീക കല്പനയുമായി ജിബ്‌രില്‍ എന്ന മാലാഖ ദൈവിക നാമത്തില്‍ വായിക്കാന്‍ മുഹമ്മദിനോട് ആഹ്വാനം ചെയ്യുകയും അത് ജനസമൂഹങ്ങളിലേക്ക് പകരാന്‍ നിര്‍ദേശിപ്പെടുകയും ചെയതതോടെ മുഹമ്മദ് മുഹമ്മദ് നബിയായി മാറി. വിശുദ്ധ ഖുറാനിന്റെ അവതരണ മാസം അഥവാ പ്രവാചക ലബ്ധിയുടെ സമയം റംസാന്‍മാസത്തിലായരുന്നു എന്നതിനാല്‍ വിമോചനത്തിന്റെ ദൈവീക വെളിച്ചം ലഭിച്ച ഈ മാസത്തെ ഓരോ വിശ്യാസിയും നന്ദിയോടെയും ആഹ്ലാദത്തോടെയും സ്മരിക്കുന്നു.

ഖുറാനില്‍ പറയുന്നത് നിങ്ങളുടെ പൂര്‍വീകര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു എന്നാണ്.

റംസാന്‍ പട്ടണിനിറഞ്ഞ പകലും പ്രര്‍ത്ഥന നിറഞ്ഞ രാവിന്റേയും ലാളിത്യമാണ് ഉദ്‌ഘോഷിക്കുന്നത്. പാവങ്ങളെയും പൊതുസമൂഹത്തേയും നോമ്പ് തുറപ്പിക്കുന്നത് വലിയ പുണ്യമുളള കാര്യമാണെന്ന് പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു. ‘ഒരു കാരക്ക ചീളുകൊണ്ടെങ്കിലും നരകത്തെ തടയുക’ കാരക്കകൊണ്ടോ, വെള്ളം കൊണ്ടോ, നോമ്പുതുറക്കുന്നതാണ് പുണ്യം. നോമ്പുതുറക്കകുമ്പോള്‍ ദൈവമേ നിനക്കുവേണ്ടി ഞാന്‍ നോമ്പനുഷ്ഠിച്ചു എന്നും നിന്റെ ഭക്ഷണം കൊണ്ട് ഞാനിതാ നോമ്പെടുക്കുന്നു എന്നും വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നു.

ധൂര്‍ത്തും ദുര്‍വ്യയവും കരിയിച്ച് കളയുന്ന റംസാന്‍ മാസത്തിലെ രാത്രിയിലെ സുദീര്‍ഘമായ പ്രാര്‍ത്ഥനയായ തറാവീഹ് നമസ്‌കാരങ്ങള്‍ ആവേശത്തെടെയാണ് വിശ്വാസികള്‍ നിര്‍വഹിച്ചുവരുന്നത്.

ഇനിയുള്ള മുപ്പത് ദിനങ്ങള്‍ ശരീരേഛകളെ നിയന്ത്രിച്ച് മനസും ആത്മാവും ശുദ്ധീകരിക്കാനുള്ള കഠിന പരിശീലനത്തിന്റേത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!