Section

malabari-logo-mobile

താനൂരിന്റെ ചരിത്രമന്വേഷിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു

HIGHLIGHTS : താനൂര്‍: വിപ്ലവകരമായ പോര്‍വിളികളും

താനൂര്‍: വിപ്ലവകരമായ പോര്‍വിളികളും മതസാഹോദര്യത്തിലധിഷ്ഠിതമായ സഹിഷ്ണുതയും അടയാളപ്പെടുത്തിയ തീരദേശത്തിന്റെ, സമഗ്രമായ ചരിത്രവും വര്‍ത്തമാനവും ഡോക്യുമെന്ററിയാക്കാന്‍ യുവജന കൂട്ടായ്മയായ ‘കാഴ്ച’ ഒരുങ്ങുന്നു.
താനൂരിന്റെ ചരിത്രവും വര്‍ത്തമാനവും സമന്വയിക്കുന്ന ഡോക്യുമെന്ററിയായ ‘ഒരു യാത്ര താനൂരിന്റെ ചരിത്രത്തിലൂടെ’ സ്വിച്ചോണ്‍ കര്‍മം മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബഹു. കെ. കുട്ടി അഹമ്മദ് കുട്ടി സാഹിബ് നിര്‍വഹിച്ചു. താനൂര്‍ ദേവധാര്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം പി.പി.ഷംസുദ്ധീന്‍, പി.ടി.ഇല്ല്യാസ്, ശ്രീധരന്‍ മാസ്റ്റര്‍, ടി.സജീവ്, അഫ്‌സല്‍ കെ.പുരം എന്നിവര്‍ സംബന്ധിച്ചു.

ഡോക്യുമെന്ററിയുടെ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ യവനിക, നിര്‍മ്മാണം സി.പി.അശോകന്‍, ക്യാമറ ഷയിന്‍ താനൂര്‍, സ്‌ക്രിപ്റ്റ് ഷിഹാബ് അമന്‍, എഡിറ്റര്‍ ഉനൈസ് മുഹമ്മദ്.

sameeksha-malabarinews

മറ്റു പിന്നണി പ്രവര്‍ത്തകര്‍ ജനില്‍ മിത്ര, ഷംസു റിസാന്‍, സൂരജ്, മുസ്തഫ മുഹമ്മദ്, ബാബുരാജ്, ഷാജി കെ.പുരം, മുകേഷ്,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!